Saturday, January 4, 2025
National

തമിഴ്നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടുമെന്ന് സൂചന

ചെന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടുമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ചർച്ച നടത്തിയത്​. കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ നീട്ടാനാണ്​ സാധ്യത.

കോവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്​ച കൂടി​ ലോക്​ഡൗൺ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധർ ചുണ്ടികാട്ടുന്നത്​. ഇതോടെയാണ്​ ലോക്​ഡൗൺ നീട്ടുന്ന കാര്യം സർക്കാർ തീരുമാനിച്ചത്​.

രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000ലേറെ കേസുകൾ വരെ​ സംസ്ഥാനത്ത്​ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അത്​ 24,000 കേസുകളായി കുറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ്​ സ്ഥിരീകരിക്കുന്നത്​. ഈ പശ്ചാത്തലത്തിൽ അപകടസാധ്യത കുറഞ്ഞി​ട്ടില്ലെന്നാണ്​ അധികൃതർ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *