താജ്മഹലിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ
താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായി പോലീസ് അറിയിച്ചു
ഇന്ന് രാവിലെയാണ് യുപി പോലീസിന്റെ എമർജൻസി നമ്പറിൽ താജ്മഹലിൽ ബോംബ് വെച്ചതായുള്ള സന്ദേശം വന്നത്. ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും താജ്മഹലിൽ വ്യാപക പരിശോധന നടത്തി. സന്ദർശകരെ തടയുകയും മഹലിനുള്ളിൽ ഉള്ളവരെ പുറത്തെത്തിക്കുകയും ചെയ്തിരുന്നു.
ഭീഷണി വ്യാജമാണെന്ന് മനസ്സിലായതോടെ താജ്മഹൽ വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുക്കുകയും ചെയ്തു.