തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്കി
തമിഴ്‌നാട്ടിൽ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമുണ്ടായിരുന്ന പ്രവേശന നിയന്ത്രണം സർക്കാർ നീക്ക. ഇനി മുതൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി.
കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്രസർക്കാർ നിർദേശം മറികടന്നാണ് തമിഴ്‌നാട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വിജയ് യുടെ പുതിയ ചിത്രം മാസ്റ്റർ റിലീസുമായി ബന്ധപ്പെട്ടാണ് പ്രവേശന നിയന്ത്രണം ഒഴിവാക്കിയതെന്നാണ് അറിയുന്നത്. അമ്പത് ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ചാൽ കടുത്ത നഷ്ടമുണ്ടാക്കുമെന്ന് തീയറ്റർ ഉടമകളും വിജയും മുഖ്യമന്ത്രി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. ഈമാസം 13നാണ് മാസ്റ്റർ റിലീസ് തീരുമാനിച്ചിരിക്കുന്നത്.