ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. തിലക് നഗർ സ്വദേശി രേഖ റാണിയാണ് കൊല്ലപ്പെട്ടത്. പ്രതി മൻപ്രീതിനെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി.
കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പതിനാറുകാരിയായ മകൾക്കൊപ്പമാണ് തിലക് നഗറിലെ വസതിയിൽ രേഖ റാണി താമസിച്ചിരുന്നത്. 2015ലാണ് മൻപ്രീത് രേഖ റാണിയുമായി പരിചയത്തിലാകുന്നതും ഒരുമിച്ച് താമസം ആരംഭിക്കുന്നതും. ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ശ്രദ്ധ കേസിലെ പ്രതി അഫ്താബ് പൂനാവാലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.