നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്നും തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടു.
,മരക്കാര്‍’ തീയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാവിനും തീയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.