യുപിയിൽ 65 കാരനെ തല്ലിക്കൊന്നു, മകന് ക്രൂര മർദ്ദനം: 5 പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ 65 കാരനെ തല്ലിക്കൊന്നു. വൃദ്ധനുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. 22 വയസ്സുള്ള മകനും മർദ്ദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ രുദ്രപൂർ മേഖലയിലാണ് സംഭവം. നഖ്‌റൗലി ഗ്രാമവാസി പരശുരാമനാണ് കൊല്ലപ്പെട്ടത്. പരശുരാമന് മറ്റൊരു സമുദായത്തിൽ നിന്നുള്ള ചിലരുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇവരുമായി വീണ്ടും തർക്കമുണ്ടായെന്നും ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ പരശുറാമിനും മകനും ഗുരുതരമായി പരിക്കേറ്റു. പൊലീസ് എത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വൃദ്ധൻ മരിച്ചു. 22കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് സർക്കിൾ ഓഫീസർ ജിലാജീത് സിംഗ് പറഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.