Friday, January 10, 2025
National

അഴിമതിക്കും ജാതീയതക്കും വർഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ല : നരേന്ദ്ര മോദി

അഴിമതിക്കും ജാതീയതക്കും വർഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ജി20ൽ രാജ്യത്തിന്റെ വാക്കുകളും ദർശനങ്ങളും ഭാവിയിലേക്കുള്ള റോഡ് മാപ്പ് ആയിട്ടാണ് ലോകം കാണുന്നതെന്നും വളർച്ചയുടെ അടിത്തറ പാകാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. അടുത്തകാലത്ത് തന്നെ ലോകത്ത് സാമ്പത്തിക ശക്തികളിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയെത്തും. ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം വിജയകരമായി നടത്തിയെന്നും മോദി പരാമർശിച്ചു

വിവിധയിടങ്ങളിലെ സംഘർഷങ്ങൾ പരിഹരിക്കാൻ നല്ല ആശയവിനിമയവും നയതന്ത്രവും മാത്രമാണ് ഏക വഴി എന്ന് മോദി പറഞ്ഞു. ‘സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ ആഗോള സഹകരണം അനിവാര്യമാണ്. സൈബർ ഭീഷണികൾ വളരെ ഗൗരവകരമായി കാണണം. വ്യാജ വാർത്തകൾ വാർത്ത സ്രോതസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമൂഹിക അശാന്തിക്ക് ആക്കം കൂട്ടുകയും ചെയ്യും’- മോദി പറഞ്ഞു.

ആഗോള വെല്ലുവിളികളിൽ പരിഹാരം കാണുന്നതിൽ ഇന്ത്യ ഇപ്പോൾ നിർണായക പങ്കു വഹിക്കുന്നു. ഏറെക്കാലം ഇന്ത്യ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായിരുന്നു, ഇന്ന് 100 കോടി പ്രതീക്ഷാപരിത മനസ്സുകളുടെ രാജ്യമാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *