Friday, October 18, 2024
National

ഗ്രാമം സന്ദർശിച്ച കേന്ദ്ര ധനമന്ത്രിയോട് പാചക വാതക വില കുറക്കണമെന്ന് അഭ്യർത്ഥിച്ച് വീട്ടമ്മമാർ

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദർശിച്ച ധനമന്ത്രി നിർമ്മല സീതാരാമനോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് വീട്ടമ്മമാർ. 2024 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘wall to wall’ ക്യാമ്പയ്‌നിന്റെ ഭാഗമായി സംസ്ഥാന മന്ത്രി എൽ മുരുകനോടൊപ്പമാണ് ധനമന്ത്രി സീതാരാമൻ ഗ്രാമം സന്ദർശിച്ചത്.

കേന്ദ്ര ധനമന്ത്രി ഗ്രാമം സന്ദർശിച്ചപ്പോൾ പ്രദേശവാസികളുമായി സംവദിക്കുകയും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അവർക്ക് ലഭിച്ചോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു കൂട്ടം വീട്ടുകാർ കേന്ദ്ര ധനമന്ത്രിയോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചത്.

രാജ്യാന്തര വിപണിയാണ് പാചകവാതകത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് അവയ്ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു. “നമ്മുടെ രാജ്യത്ത് പാചക വാതകമില്ല. ഞങ്ങൾ അത് ഇറക്കുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നമ്മൾ ഇറക്കുമതി ചെയ്യുമ്പോൾ അവിടെ വില കൂടിയാൽ ഇവിടെയും കൂടും. അവിടെ കുറഞ്ഞാൽ ഇവിടെ കുറയും. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇത് കാര്യമായി കുറഞ്ഞിട്ടില്ല,” നിർമല സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published.