തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി; അമ്പതോളം പേർക്ക് പരുക്കേറ്റു
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി അമ്പതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേർ പരിപാടി കാണാൻ എത്തിയിരുന്നു.