ജവാദ് ചുഴലിക്കാറ്റ്: ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു
ജവാദ് ചുഴലിക്കാറ്റ് ഭീതി ഉയർത്തുന്ന സാഹചര്യത്തിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു. സിൽച്ചർ-തിരുവനന്തപുരം അരുനോയ് പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ(Train No.12508), ധനബാദ്-ആലപ്പുഴ പ്രതിദിന എക്‌സ്പ്രസ്സ്(Train No.13351), പാറ്റ്‌ന-എറണാകുളം ബൈവീക്കലി സൂപ്പർഫാസ്റ്റ്(Train No.22644) എന്നീ ട്രെയിനുകളാണ് റദ്ദ് ചെയ്തത്.
ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് ട്രെയിൻ (Train No. 22641), കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ്സ് (Train No. 15905) എന്നിവ നേരത്തെ റദ്ദ് ചെയ്തിരുന്നു.