ബീഫ് വിറ്റതിന് ക്രൂരമർദ്ദനം; രണ്ട് പേർ അറസ്റ്റിൽ
ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റത്തിന് രണ്ട് പേർക്ക് ക്രൂരമർദ്ദനം. വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നർസിങ് ദാസ്, റാം നിവാസ് മെഹർ എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പേരെ ആൾക്കൂട്ടം മർദിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരുകൂട്ടം ആളുകൾ ബെൽറ്റുകൊണ്ടാണ് ഇവരെ അടിക്കുന്നത്. ചിലർ ഇവർക്കെതിരെ മുട്ടയെറിയാനും ആവശ്യപ്പെടുന്നുണ്ട്.