Wednesday, April 16, 2025
National

വർഗീയതക്കെതിരെ മഹാത്മാവിന്റെ മഹാസമര വേദി; ഗാന്ധി സ്‌മൃതികൾ തുടിക്കുന്ന ഹൈദേരി മൻസിൽ

രാജ്യം സ്വാതന്ത്ര്യ പിറവി ആഘോഷിക്കുമ്പോൾ കോൽക്കത്തയിലായിരുന്നു മഹാത്മാ ഗാന്ധി. വിഭജനത്തിന്റെ മുറിവുണക്കാൻ എത്തിയ അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി യെ നേരിടുകയായിരുന്നു ആ ഘട്ടത്തിൽ. കലാപങ്ങൾ അവസാനിപ്പിക്കാനായി മഹാത്മാ പട്ടിണി സമരം ഇരുന്ന ഹൈദേരി മൻസിൽ എന്ന ആ വീട് ഇന്ന് ഒരു സ്മാരകമാണ്.

രാജ്യം വെട്ടി മുടിക്കപ്പെട്ടതിന്റെ തുടർച്ചയായി ബംഗാളിൽ കാലാപം. ഒരാഘോഷങ്ങൾക്കും കാത്തു നിന്നില്ല മഹാത്മാവ്. 1947 ആഗസ്റ്റ് 9 ന് ബാപ്പുജി കോൽക്കത്തയിലേക്ക് വണ്ടിയിറങ്ങി.കലാപത്തിന്റെ കേന്ദ്രം നവ് ഖാലിയായിരുന്നു ലക്ഷ്യം.എന്നാൽ പിന്നീട് കോൽക്കത്തയിൽ തുടരാൻ തീരുമാനിച്ചു.
മൈത്രിയുടെ സന്ദേശം ജനങ്ങൾക്ക് നൽകാനായി ബംഗാൾ പ്രവിശ്യാ മുസ്ലീം ലീഗിന്റെ നേതാവ് ഹുസൈൻ ഷഹീദ് സുഹ്‌റവർദി ക്കൊപ്പം ഗാന്ധിജിക്ക് താമസിക്കാൻ തെരഞ്ഞെടുത്തതായിരുന്നു ഈ വീട്.
‘ഹൈദേരി മൻസിൽ’.

കലാപബാധിതമായ കൊൽക്കത്തയിൽ യാതൊരു സുരക്ഷയുമില്ലാതെ ജീവിക്കാനായിരുന്നു മഹാത്മാ വിന്റെ തീരുമാനം.ഒടുവിൽ ഈ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലും ജയം ഗാന്ധിജിക്കൊപ്പം.പട്ടിണി സമരമാരംഭിച്ച ഗാന്ധിജിക്ക് മുന്നിൽ ഇരു വിഭാഗം ങ്ങളും എത്തി കലാപം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകി. അങ്ങനെ പഞ്ചാബിൽ 50000 പൊലീസുകാർ തോറ്റപ്പോൾ, ബംഗാളിൽ ഗാന്ധിജി ഒറ്റക്ക് വിജയിച്ചു.
വർഗീയതക്കെതിരെ മഹാത്മാവിന്റെ മഹാസമരത്തിന് വേദിയായ ഹൈദേരി മന്സിൽ ഇന്ന് ഗാന്ധി ഭവൻ എന്ന പേരിൽ സ്മാരക മാണ്.

 

Leave a Reply

Your email address will not be published. Required fields are marked *