85 കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു; ഡൽഹിയിൽ 28 കാരൻ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡൽഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വൃദ്ധയെ അതിക്രൂരമായി മർദ്ദിച്ച പ്രതി, ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ആകാശ്(28) എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെതിരെ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ രംഗത്തുവന്നിരുന്നു.