Tuesday, January 7, 2025
KeralaTop News

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോട്ടയം ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിഞ്ഞുവീണു. കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയിലാണ് തുരങ്കത്തിന് മുന്നിലാണ് മണ്ണിടിഞ്ഞുവീമത്. കൊവിഡ് കാലമായതിനാൽ തീവണ്ടി സർവീസുകൾ കുറവായത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനായ വേണാട് ചങ്ങനാശ്ശേരി വരെയെ സർവീസ് നടത്തുകയുള്ളു

കോട്ടയം മീനച്ചിൽ റിവർ റോഡ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാണു. റോഡിന് താഴെ താമസിക്കുന്ന വീട്ടുകാർ ആശങ്കയിലാണ്. ഗതഗതവും ഇവിടെ തടസ്സപ്പെട്ടു. ചുങ്കത്ത് വൻ മരം കടപുഴകി വീണു. ആളപാടയമില്ല. വൈക്കം ചെമ്പിൽ ജനവാസ കേന്ദ്രത്തിൽ വെള്ളം കയറി

കൊച്ചി നഗരത്തിന്റെ താഴ്ന്ന് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. എംജി റോഡ്, ചിറ്റൂർ റോഡ്, പി ആൻഡ് ഡി കോളനി കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാളെ വടക്കൻ ജില്ലകളിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *