പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു. 70 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകനായ രാജീവ് മേനോന്റെ മാതാവാണ്
ശാസ്ത്രീയ സംഗീതത്തിലൂടെയാണ് കല്യാണി മേനോൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് പിന്നണി ഗാനരംഗത്ത് എത്തുകയായിരുന്നു. എ ആർ റഹ്മാനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അലൈപായുതേ, ഇന്ദരിയോ അവൾ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ ഓമന പെണ്ണേ, 96ലെ കാതലേ കാതലെ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് കല്യാണി മേനോനാണ്.