നടനും പിന്നണി ഗായകനുമായ സീറോ ബാബു നിര്യാതനായി
ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964 മുതലാണ്.