Saturday, April 12, 2025
Kerala

പീഡനക്കേസ് കുറ്റവാളി റോബിന് ജാമ്യം നൽകില്ല; വിവാഹ ആവശ്യമുന്നയിച്ച ഇരയുടെ ഹർജിയും സുപ്രീം കോടതി തള്ളി

 

കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യം ലഭിക്കാനുള്ള കത്തോലിക്ക സഭ മുൻ വൈദികൻ റോബിൻ വടക്കുംചേരിയുടെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോബിൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

കേസിലെ പ്രതിയായ റോബിന് ജാമ്യം അനുവദിക്കാനാകില്ല. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണമെന്ന പെൺകുട്ടിയുടെ ഹർജിയും സുപ്രീം കോടതി തള്ളി. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന പെൺകുട്ടിയുടെ വാദവും സുപ്രീം കോടതി വിലക്കെടുത്തില്ല

Leave a Reply

Your email address will not be published. Required fields are marked *