കാലികളുമായി വരുമ്പോൾ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ തടഞ്ഞു; പിന്നാലെ കന്നുകാലി കച്ചവടക്കാരൻ മരിച്ച നിലയിൽ
കർണാടകയിൽ പശു കടത്ത് ആരോപിച്ച് കൊലപാതകം. കന്നുകാലി കച്ചവടക്കാരനായ ഇദ്രിസ് പാഷയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രമനഗരയിലെ സാത്തനൂറിലാണ് സംഭവം. കാലികളുമായി വരുമ്പോൾ പാഷയെ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ തടഞ്ഞിരുന്നു. ഇതിനെ ചൊല്ലി വലിയ തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇദ്രിസ് പാഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.