‘മോദി ഫോർമുലയിൽ ജനം അർപ്പിച്ച വിശ്വാസം’; തെരഞ്ഞെടുപ്പ് ഫലത്തിൽ കിരൺ റിജിജു
മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തെരഞ്ഞെടുപ്പ് വിജയിക്കുന്നുവെങ്കിൽ അതിനർത്ഥം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണെന്നാണ് കിരൺ റിജിജു പറഞ്ഞു.
‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുകയും ജനപിന്തുണ നേടുകയും ചെയ്യുന്നതിനു പിന്നിലെ ലളിതമായ കാരണം, പ്രധാനമന്ത്രി മോദി ചെയ്യുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നു എന്നതാണ്. അതാണ് ഫോർമുല. നമ്മൾ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നുവെങ്കിൽ അതിനർത്ഥം നമ്മൾ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നു എന്നാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സ്വാധീനം മാത്രമേ ഉണ്ടാകൂ’- കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.