മുല്ലപ്പെരിയാർ; 15 മരം മുറിക്കാൻ അനുമതി നൽകി കേരളം: മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിൻ
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം.ബേബി ഡാം ശക്തിപ്പെടുത്താൻ തടസമായ 3 മരങ്ങൾ ഉൾപ്പെടെ മുറിക്കാനാണ് അനുമതി നൽകിയത്. അനുമതിക്ക് നന്ദി അറിയിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്. കേരളം അംഗീകരിച്ചത് ഏറെ കാലത്തെ ആവശ്യമെന്ന് എം കെ സ്റ്റാലിൻ. ബേബി ഡാം ശക്തിപ്പെടുത്താനുള്ള ശ്രമം വേഗത്തിൽ ആരംഭിക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.
ബേബിഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തിയശേഷം ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ പറഞ്ഞിരുന്നു. ജലനിരപ്പ് 152 അടിയാക്കുന്നതിനെക്കുറിച്ച് എം.കെ.സ്റ്റാലിന്റെ കത്തിൽ പക്ഷേ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്ന് എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.