Monday, April 14, 2025
National

രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിക്കുന്നു

രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 23-ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എമാരോട് ആവശ്യപ്പെടുകയായിരുന്നു.

സ്പീക്കറും എംഎല്‍എമാരും തമ്മിലുള്ള നടപടിയിൽ പാര്‍ട്ടി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. സ്വമേധയായാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോൾ രാജി പിന്‍വലിച്ചതെന്നും ധരിവാദ് എംഎല്‍എ നാഗരാജ് മീണ വ്യക്തമാക്കി.

അതേസമയം രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടരാജിയിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 80 എംഎൽഎമാർ സമർപ്പിച്ച രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് രാജേന്ദ്ര റാത്തോഡ് സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകാ ൻ ഹൈക്കമാൻഡ് ശ്രമിച്ചതോടെയാണ് എംഎൽഎമാർ രാജി നൽകി ഹൈകമാൻഡ് നെതിരെ രംഗത്തെത്തിയത്. കേസിൽ കോടതി നേരത്തെ സ്പീക്കർക്ക് നോട്ടീസ് അയച്ചിരുന്നു.കേന്ദ്ര നേതൃത്വം ഇടപ്പെട്ടതോടെ ഒരു വിഭാഗം എംഎൽഎമാർ രാജി പിൻവലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *