Thursday, October 17, 2024
National

ലക്ഷദ്വീപ് യാത്രാ കപ്പലിന് തീപ്പിടിച്ചു

കൊച്ചി: ആന്ത്രോത്ത് ദ്വീപിന് സമീപം യാത്രാ കപ്പലിന് തീപ്പിടിച്ചു.ലക്ഷദ്വീപിന്റെ ഏറ്റവും വലിയ കപ്പലായ എംവി കവരത്തിയിലാണ് തീപ്പിടുത്തമുണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീപിടിത്തതില്‍ ആളപായമില്ല.കവരത്തിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗര്‍ യുവരാജും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കപ്പലിനെ കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കും. തുടര്‍ന്ന് കൊച്ചി തുറമുഖത്തെത്തിക്കുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.