യുവമോർച്ച സംസ്ഥാന സെക്രട്ടറി ലക്ഷങ്ങളുടെ കൊക്കെയ്‌നുമായി പിടിയിൽ
ബംഗാളിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമി കൊക്കെയ്‌നുമായി പിടിയിൽ. പമീലയുടെ പക്കൽ നിന്നും 100 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സുഹൃത്ത് പ്രബിർ കുമാറിനൊപ്പം ഇവർ കൊക്കെയ്ൻ വിതരണം നടത്തുന്നുണ്ടെന്ന രാഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പമീലയെ പരിശോധിച്ചതും മയക്കുമരുന്ന് കണ്ടെത്തിയതും
മയക്കുമരുന്ന് റാക്കറ്റുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്നാമ് സംശയം. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ റോൾ സംബന്ധിച്ച് സംശയമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. പമീലക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് ബിജെപി ആരോപിച്ചു.