Tuesday, January 7, 2025
National

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പകര്‍ച്ചവ്യാധി തുടര്‍ച്ചയായി ഉയരുന്നതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അണ്‍ലോക്ക് അഞ്ച് പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.

 

അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കോ വിലക്ക് ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ക്രമേണ യാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി യാത്രക്കാരുമായി ഡിജിസിഎ ‘ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍’ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്ക, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, ഭൂട്ടാന്‍, കെനിയ, കാനഡ, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുമായി സമാനമായ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ ഇന്ത്യയ്ക്ക് നിലവിലൂണ്ട്. മാര്‍ച്ച് 23 മുതലായിരുന്നു അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *