ഹത്രാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു; സ്ഥലത്ത് സംഘർഷം
യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ ഹത്രാസിലെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി-യുപി യമനന ഹൈവേയിൽ വെച്ച് യുപി പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി

സംഘർഷത്തിനിടെ രാഹുൽ ഗാന്ധി നിലത്തുവീണു. പോലീസ് മർദിച്ചതായി രാഹുൽ ആരോപിച്ചു. വാഹനവ്യൂഹം തടഞ്ഞതിനെ തുടർന്ന് കാൽനട യാത്രയായിട്ടാണ് ഇരുവരും ഹത്രാസിലേക്ക് നീങ്ങിയത്. പലതവണയായി യുപി പോലീസ് രാഹുലിനെയും സംഘത്തെയും തടയാൻശ്രമിച്ചെങ്കിലും പോലീസിനെ തള്ളി മാറ്റി ഇവർ മുന്നോട്ടു നീങ്ങുകയായിരുന്നു
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഒടുവിൽ പോലീസ് ലാത്തി വീശി. തുടർന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഒരു കുടുംബത്തെ അവരുടെ ദു:ഖത്തിൽ സന്ദർശിക്കുന്നത് യുപി സർക്കാരിനെ ഭയപ്പെടുത്തുകയാണെന്ന് രാഹുൽ പറഞ്ഞു. ഹത്രാസിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്