ഇഷ്ട താരങ്ങളിൽ സഞ്ജു സാംസണും, ഇഷ്ട ടീം രാജസ്ഥാൻ; മനസ്സ് തുറന്ന് സ്മൃതി മന്ദാന
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ തിളക്കമേറിയ താരമാണ് സ്മൃതി മന്ദാന. ഐപിഎല്ലിൽ തന്റെ ഇഷ്ട ടീമിനെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചും മന്ദാന മനസ്സ് തുറന്നു. വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എം എസ് ധോണി, സഞ്ജു സാംസൺ എന്നിവരാണ് മന്ദാനയുടെ ഇഷ്ടതാരങ്ങൾ.
സഞ്ജുവിന്റെ ബാറ്റിംഗ് രീതി കാണുന്നത് വളരെ പ്രചോദനകരാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ. സഞ്ജു കാരണമാണ് രാജസ്ഥാൻ റോയൽസ് തന്റെ ഇഷ്ടപ്പെട്ട ടീമായി മാറിയതെന്നും മന്ദാന പറഞ്ഞു.
എല്ലാ കളിക്കാരും തനിക്ക് ഒരേ പോലെയാണ്. ഒരു ടീമിനും പ്രത്യേകിച്ച് പിന്തുണ നൽകുന്നില്ല. എന്നാലും സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി വളരെ ഇഷ്ടപ്പെടുന്നു. മന്ദാന പറഞ്ഞു.