ഒരാഴ്ചത്തേക്ക് കൂടി സമ്പൂര്‍ണ അടച്ചിടല്‍; ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: പ്രതിദിന രോഗികളുടെയും മരണത്തിന്റെയും കണക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
കോവിഡ് വ്യാപന ഘട്ടത്തിൽ ഡൽഹിയിൽ ഓക്സിജൻ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ ഇന്നും മരിച്ചു