ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്; സിദ്ധിഖ് കാപ്പന്റെ ഉത്തരവിൽ സുപ്രീം കോടതി
ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി. തടവുകാർക്കും ഈ അവകാശമുണ്ട്. സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാനുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം പറയുന്നത്.
കാപ്പനെ യുപിയിൽ നിന്ന് കൊണ്ടുപോകുന്നതിനെ സോളിസിറ്റർ ജനറൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ കോടതി കാപ്പനെ ഡൽഹിയിലേക്ക് ചികിത്സക്കായി മാറ്റാൻ വിധിച്ചു. സത്യം ജയിച്ചുവെന്നായിരുന്നു കാപ്പന്റെ ഭാര്യ വിധിയോട് പ്രതികരിച്ചത്.