Saturday, January 4, 2025
National

മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം; രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ ഗുജറാത്ത് ഭിവണ്ടി മജിസ്റ്റ്‌റേട്ട് കോടതി ഇന്ന് പരിഗണിക്കും. മഹാത്മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന് എതിരായാണ് കേസ്.

ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്റെ ആണ് ആണ് പരാതിക്കാരൻ. താൻ ലോകസഭ അംഗവും, രാഷ്ട്രീയ നേതാവും ആയതിനാൽ ധാരാളം യാത്ര ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം എന്നുമാണ് രാഹുലിന്റെ അപേക്ഷ. എന്നാൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട രാഹുലിനെ അയോഗ്യനാക്കിയെന്നും, അപേക്ഷക്ക് നിലവിൽ പ്രസക്തി ഇല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാർ കോടതിയിൽ വീണ്ടും മനനഷ്ട കേസ് ഫയൽ ചെയ്തു.കമൽ ഭണ്ടോരിയ എന്ന ആർഎസ്എസ് പ്രവർത്തകനാണ് , ഭാരത് ജോഡോ യാത്രയ്ക്കിടെ കുരു ക്ഷേത്രയിൽ വച്ച് ആർഎസ്എസിനെ 21 ആം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഈ മാസം 12 ന് കേസ് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *