Tuesday, January 7, 2025
Kerala

ഓണക്കാലത്ത് ഇളവുകൾ: മദ്യവിൽപ്പന 9 മണി മുതൽ 7 മണി വരെ; ടോക്കൺ എണ്ണം വർധിപ്പിച്ചു

ഓണം കണക്കിലെടുത്ത് മദ്യവിൽപ്പനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്‌സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്യുന്നിടത്ത് 600 ടോക്കൺ വരെ അനുവദിക്കും

 

മദ്യവിൽപ്പന രാവിലെ ഒമ്പത് മണി മുതൽ 7 മണിവരെയാക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്ത് മദ്യം വാങ്ങിയവർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചു. ബെവ്‌കോ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *