സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി
ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം.
ഉത്തർപ്രദേശ് സർക്കാരിന്റെ ലൗ ജിഹാദ് വാദങ്ങള്‍ ഇന്നലെ അലഹബാദ് ഹൈക്കോടത്തി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായ ഒരു പ്രസ്താവന ഡൽഹി ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത് അവർക്ക് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.