വിദ്യാർഥികൾക്കായി വൺ ക്ലാസ് വൺ ടി വി ചാനൽ പദ്ധതി; ചാനലുകൾ പ്രാദേശിക ഭാഷകളിൽ
പ്രധാനമന്ത്രിയുടെ ഇ വിദ്യ പദ്ധതി പ്രകാരം വൺ ക്ലാസ് വൺ ടിവി ചാനൽ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് രണ്ട് വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി
പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകൾ. വൺ ടിവി ചാനൽ പ്രോഗ്രാം 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്ന് മുതൽ 12 ക്ലാസ് വരെ പ്രാദേശിക ഭാഷകളിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തും
ഡിജിറ്റൽ യൂണിവേഴ്‌സിറ്റികൾ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം അങ്കണവാടികളെ നവീകരിക്കാൻ സമക്ഷം അങ്കൺവാടി പദ്ധതി നടപ്പാക്കും.