നടൻ ടൊവിനോ തോമസ് യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങി
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ നടൻ ടൊവിനോ തോമസും സ്വീകരിച്ചു. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകിയത്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവതാരങ്ങൾക്കും യുഎഇ ഗോൾഡൻ വിസ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വിസ അനുവദിക്കുമെന്ന് ദുബൈ കൾച്ചർ ആൻഡ് സ്‌പോർട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.