നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു
ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ് സംസ്കാരം.
നിരവധി സിനിമകളിൽ വേഷമിട്ട ചെല്ലാദുരൈ മാരി, കത്തി, തെരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
മാരിയിൽ “അപ്പടിയാ വിശേഷം” എന്ന ചെല്ലാദുരൈയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.