അന്താരാഷ്ട്ര ചലചിത്രോത്സവം: ജാപ്പനീസ് ചിത്രം റിംഗ് വാൻഡറിംഗിന് സുവർണ മയൂരം
52ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് പര്യവസാനം. ജാപ്പനീസ് ചിത്രം റിംഗ് വാൻഡറിംഗ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത മയൂരം വാക്ലേവ് കാൻഡ്രങ്കക്കാണ്. ചിത്രം സേവിംഗ് വൺ ഹു വാസ് സെഡ്.
ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലറ്റിലെ അഭിനയത്തിന് ആഞ്ജലീന മൊളിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായകൻ, നടി, നടൻ എന്നിവർക്ക് രജത മയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഒമ്പത് ദിവസങ്ങളായി തുടർന്ന മേളയിൽ 73 രാജ്യങ്ങളിൽ നിന്നായി 148 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.