Sunday, January 26, 2025
Movies

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്നു പറഞ്ഞ് ശാലിനി

തല അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയ നടി ശാലിനി.. നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ശാലിനി അഭിനയം ഉപേക്ഷിച്ചതില്‍ ആരാധകർ നിരാശിതരായി.

അഭിനയം എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം പറയുന്നു. .

”അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്.

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്‌പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും.

എന്റെ ഇഷ്‌ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. ” ശാലിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *