തകർപ്പൻ തിരിച്ചുവരവിനൊരുങ്ങി സൂര്യ; സൂരരൈ പൊട്രുവിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണം
സൂര്യയുടെ പുതിയ ചിത്രമായ സൂരരൈ പൊട്രുവിന്റെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊംഗര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് മലയാളി താരം അപർണ ബാലമുരളിയാണ്.
ആമസോൺ വഴിയാണ് ചിത്രത്തിന്റെ റിലീസ്. നവംബർ 12ന് ചിത്രം റിലീസ് ചെയ്യും. അതേസമയം തീയറ്ററിൽ തന്നെ കാണേണ്ട ചിത്രമാണിതെന്നാണ് ട്രെയിലർ കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. വൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. വൻ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സൂര്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ആർമി ക്യാപ്റ്റനായിരുന്ന ജി ആർ ഗോപിനാഥന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.