കാത്തിരിപ്പിന് വിരാമം; മാസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 13നാണ് സിനിമ തീയറ്ററുകളിലെത്തുക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.
കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ, ശന്തനു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ
വിജയ്‌യുടെ 64ാം ചിത്രമാണിത്. കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് കൈകാര്യം ചെയ്യുന്നത്.