നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു
നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതായും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് കമൽഹാസൻ അറിയിച്ചു. കൊവിഡ് നമ്മളെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം ഇപ്പോൾ