രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍
ചെന്നൈ: ജനങ്ങളെ സേവിക്കുന്നതിനായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. ‘ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ചലച്ചിത്രരംഗം ഞാന്‍ ഉപേക്ഷിക്കും. അവ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായി വന്നാല്‍” അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് 30 ശതമാനത്തില്‍ ഒരാളായതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ സിനിമ ഒരു തടസ്സമായി നിന്നാല്‍ താന്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷനാവുമെന്നും തിരിച്ച് സിനിമയിലേക്ക് പ്രവേശിക്കുമെന്നും സഹ സ്ഥാനാര്‍ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു കമല്‍.
ആരാണ് അപ്രത്യക്ഷമാകുന്നതെന്ന് നമ്മുക്ക് നോക്കാം. അത് ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്’കമല്‍ ഹാസന്‍ പറഞ്ഞു. വിവിധ ഭാഗത്ത് നിന്ന് ഭീഷണികള്‍ നേരിട്ടെന്ന് പറഞ്ഞ അദ്ദേഹം അത് വിശദീകരിക്കാന്‍ വിസ്സമ്മതിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ച യഥാര്‍ത്ഥ ചെലവുകള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ തമിഴ് ചലച്ചിത്ര രംഗത്ത് നിന്നുള്ള രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്‌നം എന്നിവരും പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡി എം കെ മേധാവിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിര്യാണത്തിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
എ. ഐ. എ. ഡി. എം. കെയും ഡി. എം. കെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ ടി ടി വി ദിനകരന്റെ അമ്മ മുന്നേറ്റ കഴകവും അസദ്ദീന്‍ ഒവൈസിയുടെ എ. ഐ. എം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം മൂന്നാം മുന്നണിയായി ഉയര്‍ന്ന വന്ന മക്കള്‍ നീതി മയ്യവും മറ്റു മുന്നണികള്‍ക്ക് വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.