Monday, January 6, 2025
Wayanad

കോവിഡ് വ്യാപനം തുടരുന്നു; സുൽത്താൻ ബത്തേരിയിൽ നാലുപേർക്ക് കൂടി പോസിറ്റീവ്

സുൽത്താൻ ബത്തേരി: ഞായറാഴ്ച ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.തിങ്കളാഴ്ച സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ വെച്ച് നടന്ന ആൻ്റി ജൻ ടെസ്റ്റിലാണ് നാലുപേർക്ക് കൂടി രോഗവ്യാപനം കണ്ടെത്തിയത്.20 പേരുടെ ശ്രവമാണ് ആൻ്റി ജൻ ടെസ്റ്റിൽ പരിശോധിച്ചത്.ഇതിലാണ് നാല് കേസ് പോസിറ്റീവായത്. രോഗം പിടിപെട്ട നാലുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.ബത്തേരിയിലെ പല ചരക്ക് മൊത്ത വിപണന സ്ഥാപനത്തിലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ്.ഇതോടെ ഇവിടെ നിന്നുള്ള സമ്പർക്കം വഴി രോഗം പിടിപെട്ടവരുടെ എണ്ണം 29 ആയി ഉയർന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചത് ചെതലയം സ്വദേശിയായ 48 കാരനും ഇയാളുടെ ഭാര്യക്കും 2 പെൺമക്കൾക്കുമാണ് .മലബാർ ട്രേഡിംഗ് കമ്പനിയുമായി സമ്പർക്കമുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശിയായ ഒരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. പലചരക്ക് മൊത്ത വിപണന സ്ഥാപനത്തിൽ നിന്ന് സമ്പർക്കത്തിലൂടെ 28 പേർക്കാണ് ബത്തേരിയിൽ മാത്രം കോവിഡ് പിടിപെട്ടത്.

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണവും വളരെ വലുതാണ്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ ഒരു മാസക്കാലം ബത്തേരിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *