Sunday, January 5, 2025
Movies

കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കേരളത്തിലെ കായലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗീതുരുത്തു എന്നൊരു ദ്വീപും അവിടുത്തെ സംഭവങ്ങളുമാണ് ചിത്രം പറയുക. ആ നാട്ടിലുള്ളവര്‍ ഒത്തു ചേരുന്ന അമ്പലത്തിലെ ഉത്സവം, പളളി പെരുന്നാള്‍, വള്ളം കളി, ക്ലബ് വാര്‍ഷികം എന്നിവയ്ക്ക് എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാല് ചെറുപ്പക്കാരുടെ കഥ ആണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.

അവര്‍ നേരിടുന്ന പലവിധ പ്രശ്‌നങ്ങളും, പ്രണയവും, പ്രതിസന്ധികളുമാണ് സിനിമ അവതരിപ്പിക്കുക. മ്യൂസിക് 4 സംഗീതവും മനോജ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സുനീഷ് സെബാസ്റ്റിയന്‍ എഡിറ്റിംഗ്. സുനില്‍ ജോസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Leave a Reply

Your email address will not be published. Required fields are marked *