Tuesday, April 15, 2025
Movies

തമിഴ്‌നാട്ടിലും ‘നങ്കൂരം’ ഉറപ്പിച്ച് മരക്കാര്‍; മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് റെക്കോര്‍ഡ് സ്‌ക്രീനുകളില്‍; മലയാള സിനിമയ്ക്ക് ചരിത്ര നിമിഷം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയറ്റില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക.

മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ  ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ എയ്യുന്നത്.മകരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് നേരത്തെ തന്നെ ആരംഭിച്ചിരിന്നു.

കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ തിരുവനന്തപുരം ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോന്‍ പ്രദര്‍ശനങ്ങളും നടക്കും. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുന്നത്. തിയറ്ററിലെ ആറു സ്‌ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *