Sunday, January 5, 2025
Movies

കൊച്ചു കുട്ടിയാ! വേറെ ആരേയും പ്രേമിക്കാനുള്ള സമയം ഞാന്‍ കൊടുത്തില്ല:പ്രണയകാലത്തെ വിവരിച്ച് കുഞ്ചാക്കോ ബോബന്‍

ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചാക്കോച്ചനെപോലെ തന്നെ മകന്‍ ഇസക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ പ്രണയകാലത്തെപ്പറ്റി മനസുതുറന്നിരിക്കുകയാണ് താരം. പ്രിയയെ ആദ്യമായി കണ്ട നിമിഷത്തെയും കാത്തിരിപ്പിനെയും പ്രണയസാഫല്യത്തെയും കുറിച്ച്‌ താരം ഓര്‍ത്തെടുക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കുഞ്ചാക്കോബോബന്‍ മനസുതുറന്നത്‌.

നക്ഷത്രതാരാട്ട് എന്ന സിനിമയുടെ ഷൂട്ടിങ് സമയം തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുമ്ബോള്‍ മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും തന്നെ കാണാനായി എത്തിയ സുന്ദരിമാരായ പെണ്‍ക്കുട്ടികള്‍ക്കിടയില്‍ നിന്നാണ് ചാക്കോച്ചന്‍ പ്രിയയെ കണ്ടെത്തിയത്.

പ്രണയകാലം താരം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ…

‘ഞാന്‍ നക്ഷത്രത്താരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുമ്ബോള്‍ മാര്‍ ഇവാനിയോസ് കോളജില്‍ നിന്നുള്ള കുട്ടികള്‍ ഓട്ടോഗ്രാഫിനായി വന്നിട്ടുണ്ട് എന്ന് റിസപ്‌ഷനില്‍ നിന്നു വിളിച്ചു പറഞ്ഞു. ഞാന്‍ താഴേക്ക് ചെന്നു. കുറച്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ അവിടെ ഇരിക്കുന്നു. എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കി.

ആ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ മാത്രം കണ്ണ് പെട്ടെന്ന് ഉടക്കി. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്നത്തെ ഒരു സ്റ്റൈല്‍ ആയിരുന്നു പാമ്ബിന്റെ പോലത്തെ ഒരു പൊട്ട്. പ്രിയ അങ്ങനെയൊരു പൊട്ടു കുത്തിയായിരുന്നു വന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്ബായിരുന്നു എന്ന് പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അതായിരുന്നു തുടക്കം.

ഗാന്ധിമതി ബാലന്‍ എന്ന പ്രൊഡ്യൂസറുടെ മകളും പ്രിയയും സുഹൃത്തുക്കള്‍ ആയിരുന്നു. അങ്ങനെ പുള്ളിക്കാരിക്ക് എന്റെ ഫോണ്‍ നമ്ബര്‍ കിട്ടി. പ്രിയയുടെ വീട്ടുകാര്‍ക്ക് ഒരു സംശയമുണ്ടായിരുന്നു. ഞാനൊരു സിനിമാക്കാരനാണ്… കല്യാണം കഴിക്കുമെന്ന് പറഞ്ഞു പറ്റിക്കുമോ എന്നൊക്കെ. പുള്ളിക്കാരിയാണെങ്കില്‍ ആ സമയത്ത് പ്രീഡിഗ്രിക്ക് കേറിയിട്ടേ ഉള്ളൂ.

കൊച്ചു കുട്ടിയാ! വേറെ ആരേയും പ്രേമിക്കാനുള്ള സമയം ഞാന്‍ കൊടുത്തില്ല. പ്രിയയ്ക്ക് എന്‍ജിനീയറിങ് പഠിക്കണമായിരുന്നു. കാത്തിരിക്കാമോ എന്നു ചോദിച്ചു. കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നു. അങ്ങനെയാണ് കല്യാണം നടന്നത്.’ – ചാക്കോച്ചന്‍ മനസുതുറന്നു.

Leave a Reply

Your email address will not be published. Required fields are marked *