ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നടത്തി മമ്മൂട്ടി
നടി ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത്
ആദിൽ മായ്മാനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജിനു ജോൺ സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്. കന്നഡ ചിത്രം ബജ്‌റംഗി സെക്കൻഡാണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ