Saturday, January 4, 2025
Movies

പൃഥ്വിരാജിന്‍റെ ‘കടുവ’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

‘കടുവ’ സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. ജില്ലാ സബ് കോടതിയുടേതാണ് ഉത്തരവ്. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. സിനിമക്കാധാരമായ ജിനു വി എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

ഹർജി തീർപ്പാക്കും വരെ മലയാള സിനിമയായ ‘കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും ‘കടുവ’ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും.

ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ചിത്രം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് സിനിമ കൂടിയാണ്. എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥ എഴുതിയ ജിനു എബ്രഹാം. വരുന്ന ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *