രജനികാന്തിൻ്റെ ‘അണ്ണാത്ത’ ഷൂട്ടിംഗ് ഹൈദരാബാദിൽ നിന്നും ചെന്നൈയിലേക്ക് മാറ്റി
രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് ‘അണ്ണാത്ത’. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായുള്ള ഗംഭീര സെറ്റാണ് ചെന്നൈയിൽ സ്ഥാപിച്ചിട്ടുള്ളത്. ‘അണ്ണാത്ത’ കഥയഴുതി സംവിധാനം ചെയ്യുന്നത് സിരുതൈ ശിവയാണ്. കൊറോണ വ്യാപനം തടയാൻ വേണ്ടിയുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് മുൻപ് രാജനികാന്ത് അഭിനയിച്ചു കൊണ്ടിരുന്ന ചിത്രമാണിത്.
ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇതിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ടെന്നുമാണ് റിപ്പോർട്ട്
ചിത്രീകരണത്തിനായി മുഴുവൻ ടീമിനും ഹൈദരാബാദിലേക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാൽ ചിത്രത്തിന്റെ ബാക്കി ഭാഗം ചെന്നൈയിൽ ചിത്രീകരിക്കാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു എന്നതാണ് ഇതിൽ പ്രധാന കാരണമായി പറയപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങിനായി നിർമ്മാതാക്കൾ ചെന്നൈയിൽ ഗ്രാൻഡ് സെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷൂട്ടിങ് എപ്പോൾ പുനഃരാരംഭിക്കുമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളിൽ ഉണ്ടാകും.
‘അണ്ണാത്ത’ അണിയറ പ്രവർത്തകർ വേണ്ടെന്നു വെച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ തമിഴ്നാട് സർക്കാരിൽ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അണിയറ പ്രവർത്തകർ പറഞ്ഞതായാണ് റിപ്പോർട്ട്.
രാജ്യത്തെ കൊറോണ കേസുകൾ കുറയുന്നതുവരെ സിനിമയുടെ ചിത്രീകരണം ആരംഭിക്കരുതെന്ന് നിർമാതാക്കളോട് രജനികാന്ത് ആവശ്യപെട്ടിരുന്നു.
സൺ പിക്ചേഴ്സ് ഈ ചിത്രം പൊങ്കൽ 2021 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം ചിത്രം പ്രതീക്ഷിച്ച സമയത്ത് റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയുണ്ട്.
നയൻതാര, ഖുഷ്ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.