Monday, January 6, 2025
Movies

ആദ്യകാല സിനിമാ നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആദ്യകാല സിനിമാ നടനും നാടക പ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് എന്ന ആലപ്പി ലത്തീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. അമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയ അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

നിലവിൽ ആലപ്പുഴയിൽ പുരാവസ്തു വ്യാപാരം നടത്തുകയായിരുന്നു. ഖബറടക്കം ആലപ്പുഴ മസ്താൻ പള്ളി കിഴക്കേ ജുമാ മസ്ജിദിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *