Sunday, January 5, 2025
National

ഓൺലൈൻ റമ്മി: വിരാട് കോഹ്ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മിക്കെതിരായ ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാരായ വിരാട് ക്ലോഹി, തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ റമ്മി തടയണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതി നടപടി.

തൃശ്ശൂർ സ്വദേശി പോളി വർഗീസാണ് കോടതിയെ സമീപിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ഓൺലൈൻ റമ്മി തടഞ്ഞിട്ടുണ്ട്. കേരളത്തിൽ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. അതിൽ ഓൺലൈൻ റമ്മി എന്ന വിഷയം ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ നിയമപരമായി തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ നിരവധി പേരെ ആകർഷിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്നാണ് മൂന്ന് പേർക്കും നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *