മാൾട്ടയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മാൾട്ടയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയയെ(36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് ബോധമറ്റ നിലയിലായിരുന്നു ബിൻസിയയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലേറ്റ മാറ്റർ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു